എം.ഐ.എം ഈദ് സംഗമം
text_fieldsഎം.ഐ.എം ബഹ്റൈൻ ചാപ്റ്റർ ഈദ് സംഗമം
മനാമ: എം.ഐ.എം ബഹ്റൈൻ ചാപ്റ്റർ ഈദ് സംഗമം നടത്തി. സൽമാനിയ വാട്ടർ ഗാർഡനിൽ നടന്ന സംഗമത്തിൽ ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അസീസ് മൂലാട് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോഓഡിനേറ്റർ എ.സി.എ. ബക്കർ ഉദ്ഘാടനം ചെയ്തു. ഫിറോസ് ആപ്പറ്റ, അഷ്റഫ് അയനിക്കൽ എന്നിവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ദിൽമുനിയ മാൾ, മാൽകിയ ബീച്ച് എന്നിവിടങ്ങളിൽ സന്ദർശനവും നടത്തി.
എം.ടി. നജീബ്, പി.സി. ബക്കർ, പി. ഇബ്രാഹീം, റഫീഖ് കായക്കീൽ, റിയാസ് കെ. മൊയ്തീൻ, എം.ടി. നദീർ, എം. ജമാൽ, ടി.കെ. റഫീഖ്, സാജിത ബക്കർ, ഷബ്ല നദീർ, ബുഷ്റ അസീസ്, ഖുൽസു ഫിറോസ്, സാബി അഷ്റഫ്, സാക്കിയത്ത് ബഷീർ, സഹ്ല റിയാസ് എന്നിവർ നേതൃത്വം നൽകി.

