പ്രസംഗമത്സരത്തിൽ ജേതാവായി നന്ദിത ദിലീപ്
text_fieldsഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജേതാവായ നന്ദിത ദിലീപിന് സർട്ടിഫിക്കറ്റ് നൽകുന്നു
മനാമ: ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥി നന്ദിത ദിലീപ് ഒന്നാം സ്ഥാനം നേടി.
മഹാത്മാ ഗാന്ധിയുടെ 151ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രസംഗമത്സരം സംഘടിപ്പിച്ചത്. 11ാം ഗ്രേഡ് വിദ്യാർഥിയാണ് നന്ദിത. ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നും ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബുകളിൽനിന്നുമുള്ള വിദ്യാർഥികളാണ് മത്സരത്തിൽ പെങ്കടുത്തത്.
'ഇന്നത്തെ ലോകത്ത് ഗാന്ധിജിയുടെ ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും പ്രസക്തി' എന്നതായിരുന്നു പ്രസംഗമത്സരത്തിെൻറ വിഷയം. മത്സരത്തിൽ വിജയിയായ നന്ദിതയെയും മാതാപിതാക്കളെയും അധ്യാപകരെയും ന്യൂ മില്ലേനിയം സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള, പ്രിൻസിപ്പൽ അരുൺകുമാർ ശർമ എന്നിവർ അഭിനന്ദിച്ചു.

