മീഫുഡിന് യൂനിലിവർ ഫുഡ് സൊല്യൂഷൻസ് അവാർഡ്
text_fieldsയൂനിലിവർ ഫുഡ് സൊല്യൂഷൻസ് അവാർഡ് മീഫുഡ് ജനറൽ മാനേജർ പ്രദീപിന് കൈമാറുന്നു
മനാമ: മിഡിൽ ഈസ്റ്റ് ഫുഡ് ട്രേഡിങ് കമ്പനിക്ക് (മീഫുഡ്) യൂനിലിവർ ഫുഡ് സൊല്യൂഷൻസ് അവാർഡ്. 2024ലെ മികച്ച വിൽപന നേട്ടങ്ങൾക്കും അറേബ്യൻ മേഖലയിലെ ഉപഭോക്തൃ വർധനയിൽ ഒന്നാം നമ്പർ കമ്പനി എന്ന സ്ഥാനത്തിനും അർഹരായതോടെയാണ് മീഫുഡിന് അവാർഡ് ലഭിച്ചത്. ഡൗൺടൗൺ റൊട്ടാന ഹോട്ടലിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന പരിപാടിയിൽ, ബഹ്റൈനിലെ വിതരണ മാനേജർ മുസ്തഫ നാസർ മീഫുഡ് ജനറൽ മാനേജർ പ്രദീപിന് അവാർഡ് സമ്മാനിച്ചു.
അദ്ദേഹം തന്റെ ടീമിനൊപ്പം ഈ അംഗീകാരം സ്വീകരിച്ചു. മീഫുഡിലെ എല്ലാവരും പ്രകടിപ്പിച്ച കഠിനാധ്വാനത്തിനും പ്രതിബദ്ധതക്കും പ്രഫഷണലിസത്തിനും ഈ അംഗീകാരം ഒരു തെളിവാണെന്നും ജനറൽ മാനേജർ പ്രദീപ് പള്ളിക്കര പറഞ്ഞു.

