നികേഷ് കുമാർ ഇന്ന് ബഹ്റൈൻ പ്രതിഭയിൽ
text_fieldsഎം.വി. നികേഷ്
കുമാർ
മനാമ: ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ‘മാധ്യമം: വിശ്വാസ്യത, സ്വാതന്ത്ര്യം, പ്രതിരോധം’ മാധ്യമപരിപാടിയിൽ റിപ്പോർട്ടർ ടി.വി ചാനൽ എഡിറ്റർ എം.വി. നികേഷ് കുമാർ പങ്കെടുക്കും. വൈകീട്ട് നാലിന് സെഗയ ബഹ്റൈൻ മീഡിയ സിറ്റി ഹാളിലാണ് പരിപാടി.
പൊതുജനങ്ങൾക്ക് പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാമെന്ന് സംഘാടകസമിതി ചെയർമാൻ പി. ശ്രീജിത്, കൺവീനർ കെ.എം. സതീഷ്, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ അറിയിച്ചു. ബഹ്റൈൻ മാധ്യമ പ്രവർത്തകരുമായുള്ള നേര് ചികയുന്ന നേരം എന്ന മുഖാമുഖ പരിപാടിയിലും നികേഷ് കുമാർ സംബന്ധിക്കും.

