Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിനിമാപാഠശാലയും സെമിനാറും സംഘടിപ്പിച്ചു
text_fieldsbookmark_border
മനാമ: നടന് രവീന്ദ്രന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ പോളിടെക്നിക്കില്‍ സിനിമാ പാഠശാലയും സെമിനാറും സംഘടിപ്പിച്ചു.മോഹന്‍ലാല്‍ ചെയര്‍മാനായുള്ള കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്ലിക്കോണിന്റെ സഹകരണത്തോടെയാണ് ശിൽപശാലയും സെമിനാറും നടന്നത്.
ബഹ്റൈന്‍ സ്കൂള്‍ ഓഫ് ക്രിയേറ്റിവ് മീഡിയയാണ് പരിപാടി സംഘടിപ്പിച്ചത്. ഷൂട്ട് എ ഷോട്ട്, കാമറ ഫോര്‍ ആക്ടിങ്, ആക്ടിങ് ഫോര്‍ കാമറ, സിനിമ ഫോട്ടോഗ്രഫി ഫോര്‍ ഡയറക്ടേഴ്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച പഠനക്കളരിക്ക് ആനന്ദ് ഓമനകുട്ടന്‍, ഡോ. ഓവണ്‍ ഗല്ലാഗീര് എന്നിവര്‍ നേതൃത്വം നല്കി.
Next Story

