പാൻ ‘പൊന്നോണം 2024’ ഒക്ടോബർ നാലിന്
text_fieldsപൊന്നോണം 2024 പോസ്റ്റർ പ്രകാശനം
മനാമ: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) ഒക്ടോബർ നാലിന് 11ന് ബി.എം.സി ഹാളിൽ പൊന്നോണം 2024 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഡന്നി മഞ്ഞളി, സെക്രട്ടറി ഡോളി ജോർജ് എന്നിവർ അറിയിച്ചു.
ഓണാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി മുതിർന്ന അംഗം പോളി പറമ്പിയുടെ നേതൃത്വത്തിൽ ഷിബു ജനറൽ കൺവീനറായി വിപുലമായ ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. പോസ്റ്റർ പ്രകാശനം നടത്തുകയും ചെയ്തു. അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് റൈസൺ വർഗീസ്, കോർ ഗ്രൂപ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.

