പ്രതിഭ സാഹിത്യ ക്യാമ്പ് ഡിസംബർ 16 മുതൽ
text_fieldsബഹ്റൈൻ പ്രതിഭ സാഹിത്യ ക്യാമ്പിന്റെ സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽനിന്ന്
മനാമ: ബഹ്റൈൻ പ്രതിഭ സാഹിത്യ ക്യാമ്പ് ഡിസംബർ 16, 17, 18 തീയതികളിൽ നടക്കും. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനും മടപ്പള്ളി കോളജ് മലയാള വിഭാഗം അധ്യാപകനുമായ രാജേന്ദ്രൻ എടത്തുംകര ക്യാമ്പിന് നേതൃത്വം നൽകും. പ്രതിഭ ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു.
സാഹിത്യ ക്യാമ്പിന്റെ വിജയത്തിനായി പ്രതിഭ രക്ഷാധികാരി സമിതി അംഗം ബിനു മണ്ണിൽ കൺവീനറായും ശ്രീജ ദാസ്, എം.കെ. രാജേഷ് എന്നിവർ ജോ. കൺവീനർമാരുമായ 101 അംഗ സംഘാടക സമിതി നിലവിൽ വന്നു. കൺവീനർ ബിനു മണ്ണിൽ സാഹിത്യ ക്യാമ്പിനുവേണ്ടിയുള്ള ഒരുക്കങ്ങൾ വിശദീകരിച്ചു.
സുബൈർ കണ്ണൂർ, ഷെറീഫ് കോഴിക്കോട്, ഡോ. കൃഷ്ണകുമാർ, സുധി പുത്തൻവേലിക്കര എന്നിവർ സംസാരിച്ചു. സാഹിത്യ വേദി കൺവീനർ ശ്രീജ ദാസ് സ്വാഗതവും കെ.എം. രാജേഷ് നന്ദിയും പറഞ്ഞു.

