ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് സ്വീകരണം
text_fieldsകെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സംസാരിക്കുന്നു
മനാമ: പൂർവ സൂരികളായ നേതാക്കന്മാർ ഏൽപിച്ച മുസ്ലിം ലീഗ് എന്ന മഹത്തായ അമാനത്ത് ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്തു പുതിയ തലമുറക്ക് കൈമാറണമെന്ന് കോട്ടക്കൽ എം.എൽ.എ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എൻ.കെ അസീസ് ഖിറാഅത്ത് നിർവഹിച്ചു. മൊയ്തീൻ കുട്ടി അമാനി, ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ സംസാരിച്ചു. കെ.എം.സി.സിക്കുവേണ്ടി അസ്ലം വടകര തങ്ങളെ ഷാൾ അണിയിച്ചു.
കെ.പി. മുസ്തഫ സ്വാഗതവും റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. സ്റ്റേറ്റ് നേതാക്കളായ ഒ.കെ കാസിം, എം.എ. റഹ്മാൻ, ശരീഫ് വില്യാപള്ളി എന്നിവർ നേതൃത്വം നൽകി.

