അഹ്മദ് ഖറാത്തക്ക് സ്വീകരണം നൽകി
text_fieldsമനാമ: ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട അഹ്മദ് ഖറാത്തക്ക് സമസ്ത ബഹ്റൈൻ ഇർശാദുൽ മുസ്ലിമീൻ മദ്റസ സ്വീകരണം നൽകി.സമസ്ത ബഹ്റൈൻ ജന. സെക്രട്ടറി വി.കെ. കുഞ്ഞഹ്മദ് ഹാജി മെമെേന്റാ സമ്മാനിച്ചു.സ്വീകരണ സംഗമത്തിൽ ജാസിം അൽ സബ്ത്ത്, അബ്ദുല്ല ബക്കർ, മുഹമ്മദ് റാഷിദ്, അഹ്മദ് ഇബ്രാഹിം, അഹ്മദ് ഇസ്മായിൽ, ഹസൻ സബ്ത്, ഇബ്രാഹിം മത്താർ, ഇസ്മായിൽ ഹസൻ എന്നീ ബഹ്റൈൻ സ്വദേശി പ്രമുഖർ സന്നിഹിതരായിരുന്നു. ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു.
അശ്റഫ് അൻവരി ചേലക്കര, ശറഫുദ്ദീൻ മുസ്ലിയാർ, കളത്തിൽ മുസ്തഫ, സഹീർ കാട്ടാംപള്ളി, ജാഫർ കണ്ണൂർ, സജീർ പന്തക്കൽ, ശൈഖ് റസാഖ്, ഷാനവാസ് കായംകുളം, അബ്ദുറഹ്മാൻ മൗലവി, കാസിം മൗലവി, അൻവർ ഹുദവി, കാദർ മൗലവി, റഊഫ് കണ്ണൂർ, സുബൈർ ഫ്രീഡം, സ്വാലിഹ് കുറ്റിയാടി എന്നിവർ നേതൃത്വം നൽകി.

