ഡോ. മാത്യുസ് മാർ തീമൊത്തിയോസ് തിരുമേനിയെ എയർപോർട്ടിൽ സ്വീകരിച്ചു
text_fieldsഡോ. മാത്യുസ് മാർ തീമൊത്തിയോസ് തിരുമേനിയെ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: ബഹ്റൈനിലെത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്തയും സെന്റ് തോമസ് വൈദികസംഘം പ്രസിഡന്റുമായ ഡോ. മാത്യുസ് മാർ തീമൊത്തിയോസ് തിരുമേനിയെ എയർപോർട്ടിൽ സ്വീകരിച്ചു.
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പീഡാനുഭവവാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം നൽകാനെത്തിയതാണ് തിരുമേനി.
അദ്ദേഹത്തെ വിമാനത്താവളത്തിൽ കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി.എൻ, റവ. ഫാദർ സജി മേക്കാട്ട്, ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

