സ്വീകരണം നൽകി
text_fieldsയൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഹാഫിസ് മുഹമ്മദ് മാതാഞ്ചേരിയെ ഗ്രീൻ ടവർ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ
പി.കെ. ഇസ്ഹാഖ് ഷാൾ അണിയിച്ചു സ്വീകരിക്കുന്നു
മനാമ: മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ നിർമിക്കുന്ന ഗ്രീൻ ടവറിന്റെ പ്രചാരണാർഥം ബഹ്റൈനിലെത്തിയ ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാഫിസ് മുഹമ്മദ് മാതാഞ്ചേരിക്ക് കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗ്രീൻ ടവർ ബഹ്റൈൻ ചാപ്റ്റർ സ്വീകരണം നൽകി.
ഗ്രീൻ ടവർ ബഹ്റൈൻ ചെയർമാൻ കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ് ഷാൾ അണിയിച്ചു സ്വീകരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, മുസ്ലിം ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ പി.പി , കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ.
ജില്ല ട്രഷറർ സുബൈർ കെ.കെ, ഹമീദ് പോതി മഠത്തിൽ, അഷ്റഫ് തോടന്നൂർ, മുസ്തഫ കരുവാണ്ടി, മുനീർ ഒഞ്ചിയം, സി.എം കുഞ്ഞബ്ദുല്ല മാസ്റ്റർ, ഫൈസൽ കൊയിലാണ്ടി, സഹീർ മൂരാട്, നസീർ ഇഷ്ടം, സഹീർ പറമ്പത്ത്, റഫീക് പുളിക്കുൽ, കരീം കളമുള്ളതിൽ, ഹാഫിസ് വള്ളിക്കാട്, ഹമീദ് വാണിമേൽ, മൊയ്തു കൊല്ലിയോട്ട്, ഷൈജൽ വടകര, അൻവർ വടകര, എന്നിവർ സന്നിഹിതരായിരുന്നു.

