അബ്ദുസ്സമദ് പൂക്കോട്ടൂരിന് സ്വീകരണം നൽകി
text_fieldsഅബ്ദുസ്സമദ് പൂക്കോട്ടൂരിന് എയർപോർട്ടിൽ സ്വീകരണം നൽകുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിനെത്തിയ അബ്ദുസ്സമദ് പൂക്കോട്ടൂരിന് സംസ്ഥാന കമ്മിറ്റിയുടെയും പാലക്കാട് ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരണം നൽകി. സംസ്ഥാന നേതാക്കളായ ശംസുദ്ദീൻ വെള്ളിക്കുളങ്ങര, കെ.പി. മുസ്തഫ , ഗഫൂർ കൈപ്പമംഗലം, ജില്ല നേതാക്കളായ ഇൻമാസ് ബാബു പട്ടാമ്പി, നിസാമുദ്ദീൻ മാരായമംഗലം, ഹാരിസ് വി.വി തൃത്താല, ആഷിഖ് പത്തിൽ, നൗഫൽ പടിഞ്ഞാറങ്ങാടി, മാസിൽ പട്ടാമ്പി, അൻവർ കുമ്പിടി, ഷഫീഖ് വല്ലപ്പുഴ, അനസ് നാട്ടുകൽ, ഷഫീഖ് കുമരനെല്ലൂർ, കബീർ നെയ്യൂർ, അനീസ് പട്ടാമ്പി, ലത്തീഫ് ചെറുകുന്ന്, തെന്നല മൊയ്തീൻ ഹാജി, മൗസൽ മൂപ്പൻ എന്നിവർ പങ്കെടുത്തു.

