അഡ്വ. നജ്മ തബ്ഷീറക്ക് സ്വീകരണം നൽകി
text_fieldsഅഡ്വ. നജ്മ തബ്ഷീറക്ക് കെ.എം.സി.സി വനിത വിങ് കോഴിക്കോട് ജില്ല കമ്മിറ്റി നൽകിയ സ്വീകരണം
മനാമ: ഹൃസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ അഡ്വ. നജ്മ തബ്ഷീറക്ക് കെ.എം.സി.സി വനിത വിങ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രത്യക്ഷവും പരോക്ഷവുമായി ഫാഷിസം ന്യൂനപക്ഷ ജീവിതത്തെയും സംസ്കാരത്തെയും അടിച്ചമർത്തുന്ന കാലത്ത്, അവർക്കൊപ്പംനിന്ന് നയിക്കാൻ കെൽപ്പുള്ള രാഷ്ട്രീയ ആദർശമാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഉൾക്കൊള്ളുന്നതെന്ന് സ്വീകരണ പരിപാടിയിൽ അഡ്വ. നജ്മ തബ്ഷീറ അഭിപ്രായപ്പെട്ടു.
വനിത വിങ് പ്രസിഡന്റ് ഷാനിഫ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എം.സി.സി ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് നേതാവ് അഡ്വ. നിഷാദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി, വൈസ് പ്രസിഡന്റുമാരായ ഫൈസൽ കണ്ടിത്തായ, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ ഷാഫി വേളം, മുനീർ ഒഞ്ചിയം, റഫ ഏരിയ കമ്മിറ്റി ഭാരവാഹികളായ റഫീഖ് കുന്നത്ത്, ടി.ടി. അഷ്റഫ് എന്നിവർ സംസാരിച്ചു. മുഹ്സിന കബീർ സ്വാഗതവും മുഫ്സിന ഫാസിൽ നന്ദിയും പറഞ്ഞു. വനിത വിങ് ഭാരവാഹികളായ നസീമ നസീം, ഫസ്ല റഷീദ്, സഹദിയ സാബിത്, ഹൈറുന്നിസ റസാഖ്, ഫർസാന റസീഫ് എന്നിവർ നേതൃത്വം നൽകി.അഡ്വ. നജ്മ തബ്ഷീറക്ക് സ്വീകരണം നൽകി

