യൂസഫ് ലോറിക്കു സ്വീകരണം നൽകി
text_fieldsയൂസഫ് ലോറിക്ക് ബഹ്റൈൻ കെ.എം.സി.സി ആസ്ഥാനത്ത് സ്വീകരണം നൽകുന്നു
മനാമ: ബഹ്റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് യൂസഫ് ലോറിക്ക് ബഹ്റൈൻ കെ.എം.സി.സി ആസ്ഥാനത്ത് ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസലിന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
വൺ ബഹ്റൈൻ ഹോസ്പിറ്റലി ജനറൽ മാനേജർ ആന്റണി പൗലോസ്, സാമൂഹിക പ്രവർത്തക അനാട്ട, ജംഇയ്യതുൽ ബോറ ഇസ്ലാമിയ ബഹ്റൈൻ പ്രസിഡന്റ് ഹുസൈഫ നൊമാനി, അബ്ബാസ് സാകിയുദ്ദീൻ, സ്റ്റേറ്റ് ഭാരവാഹികളായ കെ.പി.മുസ്തഫ, ശംസുദ്ദീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ടെ, ഗഫൂർ കൈപ്പമംഗലം, ഒ.കെ.കാസിം, സലിം തളങ്കര, റഫീഖ് തോട്ടക്കര, ശരീഫ് വില്ലിയാപ്പള്ളി എന്നിവർ പങ്കെടുത്തു.

