Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റയ്യാൻ സ്വാതന്ത്ര്യദിന സംഗമം നാളെ
text_fieldsbookmark_border
മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ -ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സ്വാതന്ത്ര്യദിന സംഗമം നാളെ റയ്യാൻ മദ്റസ അങ്കണത്തിൽവെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടികൾ പ്രമുഖ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവുമായ ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്യും. മദ്റസ വിദ്യാർഥികൾക്കായി വിവിധ വൈജ്ഞാനിക പരിപാടികളും മുതിർന്നവർക്കായി ‘ആധുനിക ഇന്ത്യ സ്വതന്ത്രയോ?’ എന്ന വിഷയത്തിൽ ഓൺലൈൻ പ്രബന്ധ രചന മത്സരവും ഇതോടനുബന്ധിച്ച് നടക്കുന്നതാണ്.
Next Story

