നബിദിനാഘോഷം: സമസ്ത മനാമ മദ്റസയില്‍ സ്വാഗത സംഘം രൂപീകരിച്ചു
text_fieldsമനാമ: നബിദിനാഘോഷത്തിെൻറ ഭാഗമായി മനാമയിലെ സമസ്ത മദ്റസ കേന്ദ്രീകരിച്ച് നടക്കുന്ന നബിദിനാഘോഷ പരിപാടികളുടെ വിജയത്തിനായി ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും അഷ്റഫ് അന്‍വരി ചേലക്കര ചെയര്‍മാനും റിയാസ് പുതുപ്പണം കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികള്‍: വി.കെ കുഞ്ഞഹമ്മദ് ഹാജി, എസ്.എം. അബ്ദുല്‍ വാഹിദ്, വൈ.ചെയര്മാന്: അന്‍വര്‍ കണ്ണൂര്‍, മൊയ്തു നിവാദ, ജോ. കണ്‍വീനര്‍മാര്‍: നാസര്‍ ഹാജി പുളിയാവ്, ശജീര്‍ പന്തക്കല്‍, ട്രഷറര്‍: ഗഫൂര്‍ അല്‍വാലി. ഒരു മാസത്തെ നബിദിന കാമ്പയിെൻറ ഭാഗമായി മദ്റസ കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമസ്തസ്ത ആസൂത്രണം ചെയ്തിരിക്കുന്നത്.
ദിവസവും രാത്രി ഒമ്പതിന് മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത മദ്റസയില്‍ മജ് ലിസ് നടക്കുന്നുണ്ട്. പ്രവാചക പ്രകീര്‍ത്തനത്തോടൊപ്പം നബിദിന സന്ദേശ പ്രഭാഷണം, സമൂഹ ദുആ, അന്നദാനം എന്നിവ ഇതിെൻറ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിദിന സദസ്സില്‍ സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി വൈ.ചാണ്‍സിലറുമായ ഡോ.ബഹാഉദ്ദീന്‍ നദ് വി പങ്കെടുത്തു സന്ദേശം നല്കി.കേന്ദ്ര-ഏരിയാ നേതാക്കള്‍ മൗലിദ് മജ് ലിസില് സംബന്ധിച്ചു.