സാംസ രക്തദാന ക്യാമ്പ്
text_fieldsസാംസ ബഹ്റൈൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സാംസ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ബുസൈതീൻ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. സാംസ അഡ്വൈസറി ബോർഡ് മെംബർ ബാബു മാഹി രക്തദാനം നടത്തി തുടക്കമിട്ടു.
വനിതാവേദി പ്രസിഡന്റ് ഇൻഷ റിയാസ്, സെക്രട്ടറി ബീന ജീജോ, സിതാര മുരളികൃഷ്ണൻ, സൂര്യ സോമ, സോവിൻ തോമസ് എന്നിവർ കോഓഡിനേറ്റർമാരായി പ്രവർത്തിച്ച ക്യാമ്പിന് സാംസ പ്രസിഡന്റ് മനീഷ്, സെക്രട്ടറി നിർമല ജേക്കബ്, ട്രഷറർ വത്സരാജ്, അഡ്വൈസറി ബോർഡ് മെംബർ മുരളീകൃഷ്ണൻ, ജോ. സെക്രട്ടറി സന്തോഷ്, മെംബർഷിപ് സെക്രട്ടറി ബിജു പുനത്തിൽ, എന്റർടെയ്ൻമെന്റ് സെക്രട്ടറി സതീഷ് പൂമനക്കൽ, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റിയാസ് കല്ലമ്പലം, ഗിരീഷ് കുമാർ, ബൈജു കോഴിപറമ്പിൽ, മനോജ് നാരായണൻ, രഘുദാസ്, രശ്മി അമൽ, അപർണ രാജ്കുമാർ, ജിഷ എന്നിവർ നേതൃത്വം നൽകി.

