സാംസ ദേശീയ ദിനാഘോഷം
text_fieldsസാംസയുടെ ദേശീയ ദിനാഘോഷത്തിൽനിന്ന്
മനാമ: സാംസയുടെ ദേശീയ ദിനാഘോഷം സൽമാനിയ കലവറ പാർട്ടി ഹാളിൽ നടന്നു. ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബാബു മാഹി അധ്യക്ഷതവഹിച്ചു. സാംസയിലെ കുട്ടികൾ ബഹ്റൈൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. അഡ്വൈസറി ബോർഡ് മെംബർ വത്സരാജ് കുയിമ്പിൽ ദേശീയദിന സന്ദേശം നൽകി. അഡ്വൈസറി ബോർഡ് മെംബർ ജേക്കബ് കൊച്ചുമ്മൻ, ട്രഷറർ റിയാസ് കല്ലമ്പലം, വനിതാ വിഭാഗം പ്രസിഡൻറ് അമ്പിളി സതീഷ്, സെക്രട്ടറി അപർണ രാജ്കുമാർ എന്നിവർ സംസാരിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനർ ദിലീപ് കുമാർ ഓണാഘോഷ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും പ്രശംസിച്ചു.
പുതിയ മെംബർഷിപ് സെക്രട്ടറി വിനീത് മാഹി സ്ഥാനം ഏറ്റെടുത്തു. മുൻ ജനറൽ സെക്രട്ടറി നിർമല ജേക്കബ് നന്ദി അറിയിച്ചു. തുടർന്ന് സാംസയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തമായ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

