സംഗമം ഇരിങ്ങാലക്കുട ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsസംഗമം ഇരിങ്ങാലക്കുട സംഘടിപ്പിച്ച ഇഫ്താർ സംഗമം
മനാമ: സംഗമം ഇരിങ്ങാലക്കുട ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഉം അൽ ഹസ്സം ബാങ്കോക് ഹാളിൽ പ്രസിഡന്റ് ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതം പറഞ്ഞു. മനുഷ്യ നന്മയിലേക്കുള്ള പ്രധാന മാർഗമാണ് വിശുദ്ധ റമദാൻ മാസമെന്നും മതസാഹോദര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഇത്തരം ഇഫ്താർ സംഗമമെന്നും സിറാജ് മൗലവി അഭിപ്രായപ്പെട്ടു.
വിവിധ സംഘടന ഭാരവാഹികൾ, സംഗമം ഇരിങ്ങാലക്കുട ചെയർമാൻ ദിലീപ്, എന്റർടെയ്ൻമെന്റ് സെക്രട്ടറി സജീവ്, സംഗമം മുൻ ഭാരവാഹികളായ ശിവദാസൻ മഞ്ചേരി, സദു മോഹൻ, വിജയൻ, ശശി തുടങ്ങിയവർ സംസാരിച്ചു. ഇഫ്താർ സംഗമം പ്രോഗ്രാം കൺവീനർ ഇ.എ. ജമാൽ നന്ദി പറഞ്ഞു.

