Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ്​ ഖലീഫ ബിൻ സൽമാൻ കോസ്​വേ നവീകരണത്തിന്​ തുടക്കമായി

text_fields
bookmark_border
  • അടുത്ത വർഷം മേയ്​ വരെ അറ്റകുറ്റപ്പണികൾ തുടരും
  • •അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത്​ ഇരു വശങ്ങളിലുമുള്ള നടപ്പാത അടച്ചിടും
ശൈഖ്​ ഖലീഫ ബിൻ സൽമാൻ കോസ്​വേ നവീകരണത്തിന്​ തുടക്കമായി
cancel

മനാമ: മനാമയെയും മുഹറഖിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ​ശൈഖ്​ ഖലീഫ ബിൻ സൽമാൻ കോസ്​വെ നവീകരണത്തിന്​ തുടക്കമായതായി പൊതുമരാമത്ത്​ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ, പെയിന്‍റിങ്, ബല പരിശോധന എന്നിവയാണ്​ നടക്കുക. അടുത്ത വർഷം മെയ്​ വരെ അറ്റകുറ്റപ്പണികൾ തുടരും. 404 മീറ്റർ നീളവും26 മീറ്റർ ഉയരവുമാണ്​ പാലത്തിനുള്ളത്​. പാലം മുഴുവനായി 62,000 ചതുരശ്ര മീറ്റർ പെയിന്‍റിങ്​ നടത്തും.

അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത്​ ഇരു വശങ്ങളിലുമുള്ള നടപ്പാത അടച്ചിടും. മുഹറഖും മനാമയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത്​ പാലമാണിത്. ഹിദ്ദ്​ ഇൻഡസ്​ട്രിയൽ ഏരിയ, ഹിദ്ദ്​ വൈദ്യുതോൽപാദന കേ​ന്ദ്രം തുടങ്ങി സു​പ്രധാന ​വ്യവസായിക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sheikh Khalifa Bin Salman Causeway Renovation
Next Story