സിജോ അനുശോചന യോഗം
text_fieldsസിജോ അനുസ്മരണ പരിപാടിയിൽ നിന്ന്
മനാമ: പ്രതിഭ ഈസ്റ്റ് റിഫ യൂനിറ്റ് അംഗം സിജോയുടെ ആകസ്മിക നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. പ്രതിഭ റിഫ ഹാളിൽ ഈസ്റ്റ് റിഫ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജോ. സെക്രട്ടറി സ. നജീർ ബുഹാരി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ യൂനിറ്റ് പ്രസിഡന്റ് രഖിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പ്രതിഭ ജനറൽ സെക്രട്ടറി സ.സുലേഷ് വി.കെ, പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി, വനിതാ വേദി സെക്രട്ടറി സരിത മേലത്ത്, പ്രതിഭ വൈസ് പ്രസിഡന്റ് റീഗ പ്രദീപ്, കേന്ദ്ര കമ്മിറ്റി അംഗം ജോഷി ഗുരുവായൂർ, മെംബർ ഷിപ് സെക്രട്ടറി രഞ്ജിത്ത്, റിഫ മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ്, ജോ. സെക്രട്ടറി ഷിജി, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, ഈസ്റ്റ് റിഫ രക്ഷാധികാരി പ്രദീപ് പതേരി, വെസ്റ്റ് റിഫ രക്ഷാധികാരി ചന്ദ്രൻ പിണറായി, ഹമദ് ടൗൺ രക്ഷാധികാരി ശശി കെ കെ , രാജീവൻ എം തുടങ്ങിയവർ സിജോയെ അനുസ്മരിച്ചു സംസാരിച്ചു.

