എസ്.ജെ.എം ബഹ്റൈൻ റേഞ്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsമമ്മൂട്ടി മുസ്ലിയാർ വയനാട് - അബ്ദുറഹീം സഖാഫി വരവൂർ -അബ്ദുൽ ഹകീം സഖാഫി കിനാലൂർ
മനാമ: സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ (എസ്.ജെ.എം) ബഹ്റൈൻ റേഞ്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കെ.സി. സൈനുദ്ദീൻ സഖാഫി, ഉസ്മാൻ സഖാഫി കണ്ണൂർ, അഡ്വ. എം.സി. അബ്ദുൽ കരീം എന്നിവർ ഉപദേശകസമിതി അംഗങ്ങളാണ്.
ഭാരവാഹികളായി മമ്മൂട്ടി മുസ്ലിയാർ വയനാട് (പ്രസിഡന്റ്), റഫീക്ക് ലത്വീഫി വരവൂർ, ഷാനവാസ് മദനി, അബ്ദുൽ മജീദ് സഅദി (വൈസ് പ്രസിഡന്റ്), അബ്ദു റഹീം സഖാഫി വരവൂർ (ജന. സെക്രട്ടറി), കോയ മുസ്ലിയാർ കളരാന്തിരി, ശിഹാബുദ്ദീൻ സിദ്ദീഖ്വി, നസീഫ് അൽ ഹസനി (ജോ. സെക്രട്ടറി), അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ഫിനാൻസ് സെക്രട്ടറി), യൂസുഫ് അഹ്സനി കൊളത്തൂർ (പരീക്ഷാ ബോർഡ് കൺട്രോളർ) എന്നിവരെ തിരഞ്ഞെടുത്തു.
മമ്മൂട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ഉസ്മാൻ സഖാഫി, അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, റഫീക്ക് ലത്വീഫി വരവൂർ എന്നിവർ സംസാരിച്ചു. റിട്ടേണിങ് ഓഫിസർ പി.കെ. അബൂബക്കർ ഹാജി ഭാരവാഹി പ്രഖ്യാപനം നടത്തി. ഷാനവാസ് മദനി സ്വാഗതവും അബ്ദുറഹീം സഖാഫി നന്ദിയും പറഞ്ഞു.

