എസ്.എൻ.സി.എസ് ചിൽഡ്രൻസ് ഫോറം രൂപവത്കരിച്ചു
text_fieldsഎസ്.എൻ.സി.എസ് ചിൽഡ്രൻസ് ഫോറം
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ ചിൽഡ്രൻസ് ഫോറത്തിന്റെ പ്രർത്തനോദ്ഘാടനം എസ്.എൻ.സി.എസ് ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ മുൻ പ്രസിഡന്റും ടോസ്റ്റ് മാസ്റ്ററുമായ രേഖ ഉത്തം ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ അക്ഷയ് പ്രസാദ് സ്വാഗതം പറഞ്ഞു. അഭിനവ് അമ്പിളി, വന്ദന സുനീഷ് എന്നിവർ അധ്യക്ഷതവഹിച്ചു. ചെയർമാൻ കൃഷ്ണകുമാർ. ഡി, സെക്രട്ടറി ശ്രീകാന്ത്. എം.എസ്, വൈസ് ചെയർമാൻ പ്രകാശ്.കെ.പി എന്നിവർ സംസാരിച്ചു. ശിഖ ഷിബു നന്ദി പറഞ്ഞു. നിഹാരിക അജിത് മുഖ്യ അവതാരകയായിരുന്നു. ഉദ്ഘാടനത്തിനുശേഷം വിവിധ കലാപരിപാടികളും ബഹ്റൈൻ ജ്വാല അവതരിപ്പിച്ച കരോക്കെ ഗാനമേളയും നടന്നു.

