എസ്.എൻ.സി.എസ് ഓണാഘോഷവും ഓണസദ്യയും
text_fieldsഎസ്.എൻ.സി.എസ് ഓണാഘോഷത്തിൽനിന്ന്
മനാമ: പൊന്നോണ പുലരി എന്ന പേരിൽ എസ്.എൻ.സി.എസ് ഓണാഘോഷവും ഓണസദ്യയും ആദാരി പാർക്കിൽ വിവിധ കലാപരിപാടികളോടുകൂടി അതിവിപുലമായി ആഘോഷിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഗിരീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഹമ്മദ് ജലാൽ ഗ്രൂപ്പ കമ്പനിയായ സുസുകി ഓട്ടോമൊബൈൽ ജനറൽ മാനേജർ ജമാൽ അൽസയെദ് മുഖ്യാതിഥിയായിരിന്നു. അത്ത പ്പൂക്കളം, മഹാബലി, പുലികളി, ചെണ്ടവാദ്യ മേളം, തിരുവാതിര, വഞ്ചിപ്പാട്ട്, വനിതകളുടെ കേരളീയ തനതു വസ്ത്ര ധാരണത്തിലുള്ള ഫാഷൻ ഷോ, ലൈവ് മ്യൂസിക് ബാൻഡ്, ശാസ്ത്രീയ നൃത്തം തുടങ്ങി വിവിധങ്ങളായ കലാപരിപാടികളാൽ വർണാഭമായിരുന്നു ഓണാഘോഷം.
29തരം രുചി വൈവിധ്യങ്ങൾ നിറഞ്ഞ, 1700 പേർ പങ്കെടുത്ത ഓണസദ്യ ചടങ്ങിന് വേറിട്ട അനുഭവം സമ്മാനിച്ചു. വിശിഷ്ടാതിഥികളായി പങ്കെടുത്ത മെഗാമാർട്ട് ജനറൽ മാനേജർ അനിൽ നവാനി, കോവളം എം.എൽ.എ എം.വിൻസെന്റ്, ഡോ. എസ്.എസ്. ലാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ ഡി. കൃഷ്ണകുമാർ, സെക്രട്ടറി ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ഓണാഘോഷം ജനറൽ കൺവീനർ യു. സന്തോഷ് കുമാർ നന്ദി രേഖപ്പെടുത്തി. മനീഷ സന്തോഷ് പരിപാടിയുടെ മുഖ്യാവതാരകയായിരുന്നു.

