‘കുടുംബം ഇമ്പമുള്ളതാകാൻ’ പ്രഭാഷണം ശ്രദ്ധേയമായി
text_fieldsഅൽ ഹിദായ സെന്റർ നടത്തിവരുന്ന വിജ്ഞാന സദസ്സിന്റെ ഭാഗമായി നടത്തിയ പ്രഭാഷണ പരിപാടിയിൽനിന്ന്
മനാമ: അൽ ഹിദായ സെന്റർ (മലയാള വിഭാഗം) നടത്തി വരുന്ന വിജ്ഞാനസദസ്സിന്റെ ഭാഗമായി ഹിദ്ദ് അൽ ഹിദായ സെന്ററിൽ നടത്തിയ ‘കുടുംബം ഇമ്പമുള്ളതാകാൻ’ പ്രഭാഷണം ശ്രദ്ധേയമായി. കുടുംബബന്ധം ചേർക്കുന്ന കാര്യത്തിൽ ഓരോ വിശ്വാസിയും അതീവ ജാഗ്രത പാലിക്കണമെന്നും അല്ലെങ്കിൽ അല്ലാഹുവുമായുള്ള ഒരു അടിമയുടെ ബന്ധത്തിൽപോലും അത് വിള്ളലുണ്ടാക്കുമെന്നും പ്രഭാഷണത്തിൽ ഉസ്താദ് ഷെഫീഖ് സ്വലാഹി പറഞ്ഞു.
നിഷാദ്, ഫൈസൽ, ഫാഹിസ് അജ്മൽ, സജീർ, ഫിറോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സക്കീർ ഹുസൈൻ, ഷബീർ, അനൂപ്, ഫവാസ്, ഷഹബാസ്, സുനീർ, ഫഹദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

