Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത

text_fields
bookmark_border
ബഹ്റൈനിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത
cancel

മനാമ: കാലവസ്ഥ‍‍ വ്യതിയാനത്തിന്‍റെ ഭാഗമായി ബഹ്റൈനിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥാ ഡയറക്‌ടറേറ്റ് വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ചൂടും പൊടിക്കാറ്റും നിറഞ്ഞ കാലാവസ്ഥ ശനിയാഴ്‌ച വരെ തുടരുമെന്നാണ് പ്രവചനം.

വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായതോ ശക്തമായതോ ആയ കാറ്റാണ് ബഹ്റൈനിൽ ഇന്ന് അനുഭവപ്പെടുക. വ്യാഴാഴ്‌ച വരെ ഇത് ശക്തി പ്രാപിച്ച് കൊടുങ്കാറ്റിന് സമാനമായ സാഹചര്യങ്ങൾ ഉണ്ടാവാം. പൊടിപടലങ്ങൾ, കടൽ താപനിലയിലെ വർധനവ്, അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് എന്നിവയും പ്രതീക്ഷിക്കുന്നു.

സാധാരണ വേനൽക്കാല സാഹചര്യങ്ങളാണ് ബഹ്റൈനിൽ ഇപ്പോൾ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ ഡയറക്ടറേറ്റ് വക്താവ് പറഞ്ഞു. കിഴക്കൻ ഗൾഫ് മേഖലയിൽ രൂപപ്പെട്ട ഒരു ഉപരിതല ന്യൂനമർദമാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം. ഇത് പകൽ സമയത്ത് വരണ്ട കാറ്റിനും വൈകുന്നേരങ്ങളിൽ കൂടുതൽ ഈർപ്പമുള്ള അവസ്ഥയ്ക്കും കാരണമാകുന്നു.

ബഹ്റൈനിൽ ജൂലൈ മാസത്തിലെ ശരാശരി ഉയർന്ന താപനില ഏകദേശം 39 ഡിഗ്രി സെൽഷ്യസും രാത്രിയിലെ ശരാശരി താഴ്ന്ന താപനില ഏകദേശം 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അസ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ ദിവസങ്ങളിൽ കടലിൽ പോകുന്നത് ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും കാലാവസ്ഥാ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് നിർദേശിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Strong dust storm likely in Bahrain today
Next Story