Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘സിംസ്’ ഭാരവാഹികൾ സ്ഥാനമേറ്റു
text_fieldsbookmark_border
മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും, പ്രവർത്തന വർഷ ഉദ്ഘാടനവും യുവനടൻ ആൻറണി വർഗീസ് നിർവഹിച്ചു. സംഘടനകൾ സമൂഹത്തിെൻറ നൻമക്കായി പ്രയത്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ബെന്നി വർഗീസ് അധ്യക്ഷനായിരുന്നു. സംവിധായകൻ ഷാജൂൺ കാര്യാൽ ഈ വർഷത്തെ പ്രവർത്തന മാർഗരേഖ ട്രഷറർ ബിജു പാറക്കലിന് നൽകി പ്രകാശനം ചെയ്തു. പ്രവർത്തന പദ്ധതി ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് അവതരിപ്പിച്ചു. കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, െഎ.എം.എ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് ഡോ. ബാബു രാമചന്ദ്രൻ, സിംസ് കോർ ഗ്രൂപ്പ് ചെയർമാൻ പി.പി. ചാക്കുണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭാരവാഹികളെയും മലയാളം പള്ളിക്കൂടം അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. കൺവീനർ ബിജു ജോസഫ് സ്വാഗതവും, വൈസ് പ്രസിഡൻറ് പി.ടി. ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.
സിംസ് കലാവിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികളും, മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാനമേളയും നടന്നു.
കോഒാഡിനേറ്റർ തോമസ് ജോൺ, ലേഡീസ് വിങ് ജനറൽ കൺവീനർ ജെയിൻ ബെന്നി, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
400ൽപരം അംഗങ്ങൾ പങ്കെടുത്ത പരിപാടി സ്‌നേഹവിരുന്നോടെ സമാപിച്ചു.

Next Story