തമിഴ് ഹ്രസ്വചിത്രം പ്രദർശനത്തിന്
text_fieldsമിഡ്ലീസ്റ്റ് ഫിലിംസ് പുറത്തിറക്കുന്ന തമിഴ് ഹ്രസ്വ ചിത്രത്തിെൻറ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
മനാമ: മിഡിലീസ്റ്റ് ഫിലിംസ് പുറത്തിറക്കുന്ന തമിഴ് ഹസ്ര്വ ചിത്രം 'തേടും പോതെ തൊലൈന്തേൻ' ഡിസംബർ ഒമ്പതിന് റിലീസ് ചെയ്യും. സിനികോയുമായി സഹകരിച്ചാണ് ബഹ്റൈനിലെ തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
30 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പൂർണമായും ബഹ്റൈനിലാണ് ചിത്രീകരിച്ചത്. രാജശേഖർ സീതാനന്ദമാണ് ചിത്രത്തിെൻറ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. മിഡിലീസ്റ്റ് ഫിലിംസിെൻറ ബാനറിൽ ശ്രീനിവാസൻ അറുമുഖം ആണ് നിർമാണം.
പൊതുജനങ്ങൾക്കായി ബിഗ് സ്ക്രീനിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് എക്സിക്യുട്ടിവ് പ്രൊഡ്യൂസർ ശ്രീനിവാസൻ അറുമുഖം പറഞ്ഞു. പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന സിനിമയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സിനികോ ചീഫ് ഒാപറേറ്റിങ് ഒാഫിസർ സുനിൽ ബാലൻ പറഞ്ഞു.

