ടെക്ക ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജ് അലുംനി - ബഹ്റൈൻ ചാപ്റ്റർ (ടെക്ക ബഹ്റൈൻ) ഓണാഘോഷം സംഘടിപ്പിച്ചു. സീഫിലെ റാമീ ഗ്രാൻഡ് ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ കല്ലായിൽ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ കഴിഞ്ഞ 17 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ചാപ്റ്ററിലെ ലേഡീസ് വിങ് ഭാരവാഹികൾ തിരി തെളിയിച്ച് ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അശ്വത് മോഹൻദാസ് സ്വാഗതം പറഞ്ഞു. 100ലധികം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ചെണ്ടമേളം, തിരുവാതിര, ഓണപ്പാട്ടുകൾ, നൃത്ത-നൃത്യങ്ങൾ, രാഗമാലിക എന്നിവ അവതരിപ്പിച്ചു. അംഗങ്ങളുടെ മക്കളിൽ ഈ വർഷം 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും നടന്നു.

