തണൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsതണൽ ബഹ്റൈൻ ചാപ്റ്റർ നടത്തിയ രക്തദാന ക്യാമ്പ്
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് തണൽ ബഹ്റൈൻ ചാപ്റ്റർ നടത്തിയ രക്തദാന ക്യാമ്പ് ആളുകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പിന് നജീബ് കടലായി, ശ്രീജിത്ത് കണ്ണൂർ, മുജീബ് മാഹി, മണിക്കുട്ടൻ, വി.പി. ഷംസുദ്ദീൻ, സുരേഷ് മണ്ടോടി, ഫൈസൽ പാട്ടാണ്ടി, മനോജ് വടകര, ഹംസ മേപ്പാടി എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് റഷീദ് മാഹി അധ്യക്ഷത വഹിച്ചു. മജീദ് തണൽ, ഗംഗൻ, സയ്യദ്, ലത്തീഫ് കൊയിലാണ്ടി, നൗഷാദ് മഞ്ഞപ്പാറ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി വിനീഷ് സ്വാഗതവും ക്യാമ്പ് കൺവീനർ കെ.ടി. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി അധ്യക്ഷൻ ബിനു കുന്നന്താനം, കെ.ടി സലിം, അൻവർ കണ്ണൂർ, രാമത്ത് ഹരിദാസ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഇബ്രാഹിം പുറക്കാട്ടിരി, ഹുസൈൻ വയനാട്, ഷബീർ മാഹി, ജമാൽ കുറ്റിക്കാട്ടിൽ, റഫീഖ് നാദാപുരം, അഷ്കർ പൂഴിത്തല, റംഷാദ് മാഹി, വി.കെ. ജയേഷ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

