Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടി.എം.ഡബ്ല്യു.എ ഇഫ്താർ സംഗമം
text_fieldsbookmark_border
ടി.എം.ഡബ്ല്യു.എ ഇഫ്താർ സംഗമം
മനാമ: 25 വർഷങ്ങളായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ടി.എം.ഡബ്ല്യു.എ ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കുമായി നടത്തിയ നോമ്പുതുറ ശ്രദ്ധേയമായി. ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദുറസാഖ് അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡന്റ് റഷീദ് മാഹി സംസാരിച്ചു. ഉസ്താദ് യഹ്യ സി.ടിയുടെ ഉദ്ബോധന പ്രഭാഷണത്തിനുശേഷം നിസാർ ഉസ്മാൻ നന്ദി പറഞ്ഞു.
Next Story

