മികച്ച ആതുരസേവനം നൽകാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധം -സി.ഇ.ഒ
text_fieldsആസ്ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത് കെയർ സ്റ്റാൻഡേർഡ്സ് പ്രതിനിധികളുമായി ഗവ. ഹോസ്പിറ്റൽസ് സി.ഇ.ഒ കൂടിക്കാഴ്ച നടത്തുന്നു
മനാമ: അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ആതുരസേവനം ജനങ്ങൾക്ക് നൽകാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. അഹ്മദ് അൽ അൻസാരി പറഞ്ഞു. ആസ്ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്കെയർ സ്റ്റാൻഡേർഡ്സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിന് ആസ്ട്രേലിയൻ അക്രഡിറ്റേഷൻ നൽകുന്നതിന് മുന്നോടിയായി പരിശോധനക്കെത്തിയതായിരുന്നു സംഘം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ആസ്ട്രേലിയൻ അക്രഡിറ്റേഷൻ സഹായിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു.

