ഉംറ യാത്ര രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsRepresentational Image
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ബഹ്റൈൻ അക്ബർ ട്രാവൽസുമായി സഹകരിച്ച ഉംറ യാത്ര സംഘടിപ്പിക്കുന്നു. പ്രവാചക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉംറ യാത്ര സെപ്റ്റംബർ 26ന് പുറപ്പെടും. പരിചിത പണ്ഡിത നേതൃത്വത്തില്‍ പുറപ്പെടുന്ന ഉംറ യാത്രക്ക് മുമ്പായി മൾട്ടി മീഡിയ സഹായത്തോടെ ഉംറയുടെ രീതി, മദീന ചരിത്രം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നല്‍കും. സുഖകരമായ യാത്ര, മെച്ചപ്പെട്ട താമസ, ഭക്ഷണ സൗകര്യം, ആത്മീയ ചൈതന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള അവസരം, കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന എന്നിവ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 35573996 , 39062051 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ഉംറ കണ്‍വീനര്‍ പി.പി. ജാസിർ അറിയിച്ചു.

