വെക്കേഷന് ബൈബ്ള്‍ ക്ലാസുകള്‍ ജൂലൈ രണ്ട് മുതല്‍
text_fieldsസെൻറ് മേരീസ് ഇന്ത്യന്‍ കത്തീഡ്രലില്‍ നടത്തുന്ന ബൈബ്ൾ ക്ലാസിെൻറ കൊടിയേറ്റ് ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ നിര്‍വഹിക്കുന്നു
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി മധ്യവേനലവധിക്കാലത്തുള്ള ബൈബ്ള്‍ ക്ലാസുകള്‍ സെൻറ് മേരീസ് ഇന്ത്യന്‍ കത്തീഡ്രലില്‍ നടക്കുന്നു. ജൂലൈ രണ്ട് മുതല്‍ ഒമ്പത് വരെ വൈകീട്ട് 6.30 മുതല്‍ 9.30 വരെ ഓൺലൈനിലാണ് ക്ലാസുകള്‍. 'നിങ്ങള്‍ കണ്ണ് തുറക്കൂ, ക്രിസ്തുവിനെ കാണൂ'(വി. ലൂക്കോസ് 24.31) എന്ന വേദഭാഗമാണ് ഈ വർഷത്തെ ചിന്താവിഷയം.
മലങ്കര ഓര്‍ത്തഡോക്സ് സഭ മുംബൈ ഭദ്രാസനത്തിലെ വൈദികനായ ഫാ. ജോർജ് ജോണ്‍ ഈ വര്‍ഷത്തെ ഡയറക്ടറായി സേവനം അനുഷ്ഠിക്കും. 700ഒാളം കുട്ടികളും 120ാളം അധ്യാപകരും ക്ലാസുകളില്‍ പങ്കെടുക്കും. ബൈബ്ൾ ക്ലാസിെൻറ കൊടിയേറ്റ് ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ നിര്‍വഹിച്ചു.
കത്തീഡ്രല്‍ ട്രസ്റ്റി സി. കെ. തോമസ്, സെക്രട്ടറി ജോർജ് വർഗീസ്, സെൻറ് മേരീസ് സൺഡേ സ്കൂൾ ഹെഡ് മാസ്റ്റര്‍ കെ.ജി. ഡാനിയേല്‍ , അസി. ഹെഡ്മിസ്ട്രസ് റെനി ജോണ്‍ എന്നിവർ പെങ്കടുത്തു.

