മാർത്തോമ്മാ ഇടവക വെക്കേഷൻ ബൈബിൾ സ്കൂൾ തുടങ്ങി
text_fieldsമാർത്തോമ്മാ ഇടവക വെക്കേഷൻ ബൈബിൾ സ്കൂൾ ഫാ.ജോർജ്ജ് സണ്ണി ഉത്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ വെക്കേഷൻ ബൈബിൾ സ്കൂൾ സനദിലുള്ള മാർത്തോമ്മാ കോംപ്ലെക്സിൽ സെന്റ് : ഗ്രീഗോറിയോസ് ക്നാനായ ഇടവക വികാരി ഫാ.ജോർജ്ജ് സണ്ണി ഉത്ഘാടനം ചെയ്തു.
ഇടവക വികാരി റവ.ഡേവിഡ് വർഗ്ഗീസ് ടൈറ്റസ് അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന യോഗത്തിൽ ഇടവക ആത്മായ ഉപാദ്ധ്യക്ഷൻ മാത്യൂസ് ഫിലിപ്പ് പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. ഇടവക സെക്രട്ടറി ജേക്കബ് ജോർജ്ജ് ( അനോജ് ), ഇടവക സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി , വി.ബി.എസ് കൺവീനർ സന്തോഷ് കോശി എന്നിവർ സംസാരിച്ചു.സൺഡേ സ്കൂൾ പ്രൈമറി ഹെഡ് ടീച്ചർ അജി ജോൺസൺ സമാപന പ്രാർത്ഥന നിർവഹിച്ചു. ബാംഗ്ലൂർ പ്രിം റോസ് റോഡ് ഇടവക സഹ വികാരി റവ. ജിജോ ഡാനിയേൽ ജോർജ്ജുകുട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന വി.ബി.എസിൽ 430 കുട്ടികൾ രജിസ്റ്റർ പങ്കെടുക്കുന്നുണ്ട്.

