യൂത്ത് ഫെസ്റ്റ് 2025 ന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമനാമ: 2025 ജൂണിൽ നടക്കാൻ പോവുന്ന യൂത്ത് ഫെസ്റ്റിനു മുന്നോടിയായി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫെസ്റ്റിന്റെ ഭാഗമായി നിരവധി പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ആക്ടിങ് സെക്രട്ടറി രാജേഷ് പന്മന, ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം എന്നിവർ അറിയിച്ചു.
യൂത്ത് ഫെസ്റ്റ് 2025 ജനറൽ കൺവീനറായി ജിതിൻ പരിയാരം, ഫൈനാൻസ് കൺവീനർ അൻസാർ താഴെ, പ്രോഗ്രാം കൺവീനറായി ഫാസിൽ വട്ടോളി, മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളങ്ങര, റിസപ്ഷൻ കൺവീനർ നിധീഷ് ചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ജസീൽ എന്നിവരെ ഐ.വൈ.സി.സി യോഗം തിരഞ്ഞെടുത്തു.

