യൂത്ത് ഇന്ത്യ മലബാർ ഫെസ്റ്റ് ഇന്ന്
text_fieldsമനാമ: മലബാർ സമരത്തിെൻറ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ 10 വരെ യൂത്ത് ഇന്ത്യ ബഹ്റൈൻ ആർട്ടിസ്റ്റിക് എക്സിബിഷൻ നടത്തുന്നു. സിഞ്ചിലെ ഫ്രൻഡ്സ് ബാഡ്മിന്റൺ കോർട്ടിലാണ് 'മലബാർ ഫെസ്റ്റ്' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഫെസ്റ്റ് നടക്കുക എന്ന് സംഘാടകർ അറിയിച്ചു.
എക്സിബിഷന് പുറമെ ബുക്ക്സ്റ്റാൾ, ആർട്ട് ഫെസ്റ്റ്, മാപ്പിള കലാരൂപങ്ങളായ കോൽക്കളി, ദഫ്മുട്ട്, ഒപ്പന, മലബാർ സ്പെഷ്യൽ തട്ടുകട എന്നിവയും മലബാർ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കും ചരിത്രകുതുകികൾക്കും മികച്ച ദൃശ്യാനുഭവമായിരിക്കും മലബാർ ഫെസ്റ്റ് എന്ന് സംഘാടകർ അറിയിച്ചു.

