ലബനാനില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കുവൈത്തിയുടെ വാഹനം കണ്ടത്തെി
text_fieldsകുവൈത്ത് സിറ്റി: ലബനാനില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കുവൈത്തി പൗരന് മുഹ്സിന് ബര്‍റാക് മാജിദ് അല്‍ അജമി ഉപയോഗിച്ചിരുന്ന വാഹനം കണ്ടത്തെിയതായി റിപ്പോര്‍ട്ട്.
ലബനാനിലെ അന്നഹാര് പത്രമാണ് വാഹനത്തിന്‍െറ ഫോട്ടോ സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലബനാനിലെ മജ്ദല്‍ അന്ജര് എന്ന സ്ഥലത്താണ് വാഹനം ഉപേക്ഷിക്കപ്പെട്ടതായി കണ്ടത്തെിയത്. ലബനാന് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഊര്‍ജിത അന്വേഷണത്തില്‍ പ്രദേശത്തെ നിരീക്ഷണ കാമറയില്‍നിന്നാണ് വാഹനത്തെക്കുറിച്ച് വിവരം കിട്ടിയത്. മുഹ്സിന് അജമിയെ കാണാതാവുന്ന ദിവസം ഉച്ചക്ക് 12.30ന് മുമ്പുവരെ വാഹനം ഓടിക്കൊണ്ടിരുന്നതായാണ് കാമറയില്‍ തെളിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ലബനാനിലെ അല്‍ ബഖാഇലിലെ തന്‍െറ കൃഷിയിടത്തില്‍നിന്ന് അജ്ഞാതസംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി കുവൈത്തി പൗരന് മുഹ്സിന് അജമിയെ തട്ടിക്കൊണ്ടുപോയത്.
നേരത്തെ ജഹ്റ അഗ്നിശമന യൂനിറ്റ് മേധാവിയായി ജോലിനോക്കിയിരുന്ന അജമി വിരമിച്ചശേഷം ലബനാനില്‍ കാര്‍ഷിക മേഖലയിലേക്ക് തിരിയുകയായിരുന്നു.