Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരാഴ്ചക്കിടെ 23,503 ട്രാഫിക് നിയമലംഘനങ്ങൾ
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് 23,503 ട്രാഫിക് നിയമലംഘനങ്ങൾ. ഒക്ടോബർ 28 മുതൽ വെള്ളിയാഴ്ചവരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്രയും എണ്ണം. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 25 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 79 നിയമലംഘകർക്കെതിരെ ഈ കാലയളവിൽ കേസെടുത്തു. മറ്റ് 54 പേർ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തി.120 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും ഇംപൗണ്ട്മെന്റ് ഗാരേജിലേക്ക് കൈമാറി. കുറ്റവാളി ലിസ്റ്റിൽ ഉൾപ്പെട്ട 78 പേർക്കെതിരെയും നടപടി എടുത്തു. താമസ നിയമം ലംഘിച്ച 12 പേരെയും അറസ്റ്റ് ചെയ്തു.
Next Story

