Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ ഒരാഴ്ച 34,848 ട്രാഫിക് നിയമലംഘനങ്ങൾ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച രാജ്യത്ത് 34,848 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പൊതുഗതാഗത വകുപ്പ് അറിയിച്ചു. ഏപ്രിൽ 22 മുതൽ 28 വരെയുള്ള കണക്കാണിത്.
ഈ സമയത്ത് വിവിധ നിയമലംഘനങ്ങൾക്ക് 596 ഇരുചക്ര വാഹനങ്ങളും 29 കാറുകളും പിടിച്ചെടുത്തു. 263 ഗൗരവ അപകടങ്ങൾ ഉൾപ്പെടെ 2151 അപകടങ്ങൾ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തു.
Next Story

