Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

520 പേർക്ക്​ കൂടി കോവിഡ്​; 911 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
  • പുതിയ കേസുകളിൽ 86 ഇന്ത്യക്കാർ; ഇനി ചികിത്സയിൽ 9,619 പേർ
520 പേർക്ക്​ കൂടി കോവിഡ്​; 911 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 34,952 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​ച 911 പേർ ഉൾപ്പെടെ 25,048 പേർ രോഗമുക്​തി നേടി. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 285 ആയി. ബാക്കി 9,619 പേരാണ്​ ചികിത്സയിലുള്ളത്​.

ഫർവാനിയ ഗവർണറേറ്റിൽ 165 പേർ, അഹ്​മദി ഗവർണറേറ്റിൽ 105 പേർ, ജഹ്​റ ഗവർണറേറ്റിൽ 119 പേർ, ഹവല്ലി ഗവർണറേറ്റിൽ 78 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 53 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 44, ഫർവാനിയ 33, അബ്​ദലി 20, സഅദ്​ അൽ അബ്​ദുല്ല 19, സാൽമിയ 19, ഹവല്ലി 18 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. കുവൈത്തികൾ 232, ഇൗജിപ്​തുകാർ 39, ബംഗ്ലാദേശികൾ 53 എന്നിവർക്കാർക്ക്​ ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 520 more covid case in Kuwait
Next Story