Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 575 പേർക്ക് കൂടി കോവിഡ്; 690 പേർക്ക് രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 575 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 37,533 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 690 പേർ ഉൾപ്പെടെ 28,896 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 306 ആയി. ബാക്കി 8331 പേരാണ് ചികിത്സയിലുള്ളത്.
ഫർവാനിയ ഗവർണറേറ്റിൽ 128 പേർ, അഹ്മദി ഗവർണറേറ്റിൽ 144 പേർ, ജഹ്റ ഗവർണറേറ്റിൽ 139 പേർ, ഹവല്ലി ഗവർണറേറ്റിൽ 96 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 68 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഖസർ 29, സാൽമിയ 28, ജലീബ് അൽ ശുയൂഖ് 27, സഅദ് അൽ അബ്ദുല്ല 26, മഹബൂല 21, അബ്ദലി 19 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 317 കുവൈത്തികൾക്കും 258 വിദേശികൾക്കുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
Next Story
