Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ 614 പേർക്ക് കൂടി കോവിഡ്; 746 പേർക്ക് രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 614 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 55,508 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 746 പേർ ഉൾപ്പെടെ 45,356 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 393 ആയി. ബാക്കി 9759 പേരാണ് ചികിത്സയിലുള്ളത്. 148 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 171, ജഹ്റ ഗവർണറേറ്റിൽ 145, ഫർവാനിയ ഗവർണറേറ്റിൽ 134, ഹവല്ലി ഗവർണറേറ്റിൽ 95, കാപിറ്റൽ ഗവർണറേറ്റിൽ 69 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജാബിർ അൽ അലി 26, ഉയൂൻ 26, തഹർ 26, ജലീബ് അൽ ശുയൂഖ് 25, ഫർവാനിയ 22, അൽ വഹ 22 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 378 കുവൈത്തികൾക്കും 236 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Next Story
