Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ 638 പേർക്ക് കൂടി കോവിഡ്; 520 പേർക്ക് രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 638 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 49,941 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 520 പേർ ഉൾപ്പെടെ 39,943 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 368 ആയി. ബാക്കി 9110 പേരാണ് ചികിത്സയിലുള്ളത്. 157 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 195, ജഹ്റ ഗവർണറേറ്റിൽ 141, കാപിറ്റൽ ഗവർണറേറ്റിൽ 127, ഫർവാനിയ ഗവർണറേറ്റിൽ 99, ഹവല്ലി ഗവർണറേറ്റിൽ 76 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ് അൽ അബ്ദുല്ല 39, സബാഹ് അൽ സാലിം 32, സബാഹിയ 31, റിഖ 25, ജാബിർ അൽ അലി 25, ജാബിർ അൽ അഹ്മദ് 23 എന്നിങ്ങനെയാണ് പുതിയ കേസുകൾ. 463 കുവൈത്തികൾക്കും 175 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Next Story
