Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 646 പേർക്ക്​ കൂടി കോവിഡ്​; 673 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
ഇനി ചികിത്സയിൽ 7703 പേർ; മൂന്നുമരണം
കുവൈത്തിൽ 646 പേർക്ക്​ കൂടി കോവിഡ്​; 673 പേർക്ക്​ രോഗമുക്​തി
cancel


കുവൈത്ത്​ സിറ്റി: കുവൈത്തിൽ 646 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 84224 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​​​ച 673 പേർ ഉൾപ്പെടെ 75,993 പേർ രോഗമുക്​തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 528 ആയി. ബാക്കി 7703 പേരാണ്​ ചികിത്സയിലുള്ളത്​. 92 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 3718 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. അഹ്​മദി ഹെൽത്​ ഡിസ്​ട്രിക്​ടിൽ 175 പേർ, ജഹ്​റ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 126 പേർ, ഫർവാനിയ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 123 പേർ, ഹവല്ലി ഹെൽത്​ ഡിസ്​ട്രിക്​ടിൽ 117 പേർ, കാപിറ്റൽ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 105 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story