കുവൈത്തിൽ 717 പേർക്ക് കോവിഡ്, 923 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 79 ഇന്ത്യക്കാർ ഉൾപ്പെടെ 717 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 31,848 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച പേർ ഉൾപ്പെടെ 20,205 പേർ രോഗമുക്തി നേടി. പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 264 ആയി. ബാക്കി 11,379 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 196 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 241 പേർ, അഹ്മദി ഗവർണറേറ്റിൽ 204 പേർ, ജഹ്റ ഗവർണറേറ്റിൽ 139 പേർ, ഹവല്ലി ഗവർണറേറ്റിൽ 74 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 59 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 48, ജലീബ് അൽ ശുയൂഖ് 37, അർദിയ 51, ജഹ്റ 29, മഹബൂല 28, അബ്ദലി 26 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു. കുവൈത്തികൾ 331, ഇൗജിപ്തുകാർ 81, ബംഗ്ലാദേശികൾ 88 എന്നിവരിലാണ് ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
