Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 955 പേർക്ക്​ കൂടി കോവിഡ്​; ഒമ്പത്​ മരണം

text_fields
bookmark_border
കുവൈത്തിൽ 955 പേർക്ക്​ കൂടി കോവിഡ്​; ഒമ്പത്​ മരണം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 319 ഇന്ത്യക്കാർ ഉൾപ്പെടെ 955 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 19,564 ആയി.

ഒമ്പത്​പേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 138 ആയി. വെള്ളിയാഴ്​ച 310 പേർ ഉൾപ്പെടെ 5515 പേർ രോഗമുക്​തി നേടി. ബാക്കി 13,911 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 180 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

264,959 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റ്​ 332, ഹവല്ലി ഗവർണറേറ്റ്​ 197, അഹ്​മദി ഗവർണറേറ്റ്​ 188, ജഹ്​റ ഗവർണറേറ്റ്​ 112, കാപിറ്റൽ ഗവർണറേറ്റ്​ 126 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 77, ഫർവാനിയ 119, സാൽമിയ 66, ഖൈത്താൻ 67 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 955 more covid in Kuwait, 9 death
Next Story