കെ.ഐ.സി 'പ്രവര്ത്തകനൊരു വീട്' താക്കോല്‍ദാനം
text_fieldsകുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ‘പ്രവര്ത്തകനൊരു വീട്’ പദ്ധതിയിലെ രണ്ടാമത്തെ വീടിെൻറ താക്കോല്‍ ദാനം ശംസുദ്ദീൻ ഫൈസി പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾക്ക് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ 'പ്രവര്ത്തകനൊരു വീട്' പദ്ധതിയിലെ രണ്ടാമത്തെ വീടിെൻറ താക്കോല്‍ കെ.ഐ.സി പ്രവര്‍ത്തകനുവേണ്ടി എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ, കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസിയില്നിന്നും ഏറ്റുവാങ്ങി.
കെ.ഐ.സി പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, മൊയ്തീന്‍ഷാ മൂടാല്‍, ശിഹാബ് കോഡൂര്‍, നിസാര്‍ മൂടാല്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.

