മുഹബ്ബത്ത് കുവൈത്ത് ‘ആരവം-2023’ പോസ്റ്റർ പ്രകാശനം
text_fields‘ആരവം-2023’ പോസ്റ്റർ പ്രകാശനം ഇമ്രാൻ ഖാൻ, മുജീബ് കല്ലായി എന്നിവർ ചേർന്ന് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കലാ സാംസ്കാരിക ജീവകാരുണ്യ മേഖലക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന, മുഹബ്ബത്ത് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മുഹബ്ബത്ത് ആരവം- 202’ന്റെ പോസ്റ്റർ പ്രകാശനം, സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ, മാപ്പിളപ്പാട്ട് ഗായകൻ മുജീബ് കല്ലായി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പ്രസിഡന്റ് നിയാസ് മജീദ്, സെക്രട്ടറി അൻസാർ കൊല്ലം, ഖാലിദ് മാക്ക്, അബ്ദുല്ല കടവത്ത്, മഹമൂദ് പെരുമ്പ, സന, മേഘ, സയൂഫ് എന്നിവർ പങ്കെടുത്തു.
ജനുവരി ആറിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ‘ആരവം- 2023’. ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥി എത്തുന്ന പരിപാടിയിൽ, മാപ്പിളപ്പാട്ട് ഗായകൻ ആദിൽ അത്തു, രഞ്ജു ചാലക്കുടി, കലാഭവൻ ശ്രീജിത്ത്, സലീജ് സലീം, അബ്ദുൽ റഫീഖ്, റൂത്ത് ടോബി, രോഹിത് ശ്യാം, മെറിൻ അലക്സ്, സിദ്ദീഖ് കലാഭവൻ എന്നിവർ പങ്കെടുക്കും.

