അടൂർ എൻ.ആർ.ഐ ഫോറം മോട്ടിവേഷൻ ക്ലാസ്
text_fieldsമോട്ടിവേഷൻ ക്ലാസിൽ പങ്കെടുത്ത കുട്ടികൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ അടൂർ ട്വിങ്കിൾ സ്റ്റാർ മീറ്റ് എന്ന പേരിൽ മോട്ടിവേഷൻ സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും പഠനം ആയാസരഹിതമാക്കുന്നതിനുമാണ് ക്ലാസ് സംഘടിപ്പിച്ചത്. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ശ്രീകുമാർ എസ്. നായർ അധ്യക്ഷത വഹിച്ചു.
മോട്ടിവേഷൻ സ്പീക്കർ ഡോ. എം.കെ. സുഭാഷ് ചന്ദ്രൻ, കാർട്ടൂണിസ്റ്റ് സുനിൽ കുളനട എന്നിവർ ക്ലാസിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് കെ.സി. ബിജു, ഉപദേശക സമിതി ചെയർമാൻ ജിജു മോളേത്ത്, കൺവീനർ ടെറി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
സെക്രട്ടറി അനീഷ് എബ്രഹാം സ്വാഗതവും മുൻ പ്രസിഡന്റ് ബിജോ പി. ബാബു നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

